Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Logo Released

Wayanad

ല​ഹ​രി​വി​രു​ദ്ധ ലോ​ഗോ പ്ര​കാ​ശ​നം ചെയ്തു

മാ​ന​ന്ത​വാ​ടി: ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ലോ​ഗോ പ്ര​കാ​ശ​നം, ന​വ​രം​ഗം 2കെ26 ​എ​ന്ന പേ​രി​ൽ വി​ജ​യോ​ത്സ​വം, ന​വാ​ഗ​ത​ർ​ക്ക് സ്വീ​ക​ര​ണം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

വി​ജ​യോ​ത്സ​വം എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. "ബി​യോ​ണ്ട് ദ ​ബ​സ്’ ലോ​ഗോ മാ​നേ​ജ​ർ ഫാ. ​സ​ജി കോ​ട്ടാ​യി​ൽ പ്രി​ൻ​സി​പ്പ​ൽ ബ്രി​ജേ​ഷ് ബാ​ബു​വി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.
എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​അ​ശോ​ക് കു​മാ​ർ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. ലീ​ല ബാ​ല​ൻ, ജം​ഷീ​റ ഷി​ഹാ​ബ്, പി.​ജി. രോ​ഷ്നി, സി.​ജെ. ഷി​ജോ, ജ​മി​നി ജോ​സ്, ലി​യോ​ണ്‍ ഷാ​ജ്, അ​ന്ന സ​ക്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു.

ഗൈ​ഡ്സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു. മ​ക്ക​ളെ അ​റി​യാ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ സൗ​ഹൃ​ദ ക്ല​ബ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ര​മ്യ ക്ലാ​സെ​ടു​ത്തു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മ​നോ​ജ് ആ​ന്‍റ​ണി ന​ന്ദി പ​റ​ഞ്ഞു.

Kerala

മി​ഷ​ൻ ലീ​ഗ് സം​സ്ഥാ​ന ബൈ​ബി​ൾ ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

ചെ​​​റു​​​കാ​​​ട്ടൂ​​​ർ(​​​വ​​​യ​​​നാ​​​ട്): കി​​​ട​​​ങ്ങൂ​​​ർ സെ​​​ന്‍റ് മേ​​​രീ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ എ​​​ട്ടി​​​നു ന​​​ട​​​ത്തു​​​ന്ന ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ ലീ​​​ഗ് സം​​​സ്ഥാ​​​ന ബൈ​​​ബി​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ (​​​സ​​​ർ​​​ഗ​​​പ്ര​​​ഭ-2025 പ്രേ​​​ഷി​​​ത ക​​​ലോ​​​ത്സ​​​വം)​​​ ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഷി​​​ജു ഐ​​​ക്ക​​​ര​​​ക്കാ​​​നാ​​​യി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ര​​​ഞ്ജി​​​ത്ത് മു​​​തു​​​പ്ലാ​​​ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

സെ​​​ക്ര​​​ട്ട​​​റി ജെ​​​യ്സ​​​ണ്‍ പു​​​ളി​​​ച്ചു​​​മാ​​​ക്ക​​​ൽ, അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് പ​​​ള്ളി​​​പ്പ​​​റ​​​ന്പി​​​ൽ, ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് സു​​​ജി പു​​​ല്ലു​​​കാ​​​ട്ട്, ദേ​​​ശീ​​​യ വൈ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ സി​​​സ്റ്റ​​​ർ ലി​​​സ്നി എ​​​സ്ഡി, മ​​​ല​​​ബാ​​​ർ റീ​​​ജ​​ണ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ ബാ​​​ബു ചെ​​​ട്ടി​​​പ്പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗം സ​​​ഞ്ജു വ​​​ർ​​​ഗീ​​​സ് ത​​​ച്ചു​​​പ​​​റ​​​ന്പി​​​ൽ രൂ​​​പ​​​ക​​​ല്​​​പ​​​ന ചെ​​​യ്ത​​​താ​​​ണ് ലോ​​​ഗോ.

District News

ലോ​ഗോ പ്ര​കാ​ശ​നം ചെയ്തു

പേ​രാ​വൂ​ർ : തൊ​ണ്ടി​യി​ൽ സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ളി​ന്‍റെ ന​വ​തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ ലോ​ഗോ കെ. ​സു​ധാ​ക​ര​ൻ എം​പി പ്ര​കാ​ശ​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു തെ​ക്കേ​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

1936-യി​ൽ ആ​രം​ഭി​ച്ച സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ളി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ന​വ​തി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. തൊ​ണ്ണൂ​റി​ല​ധി​കം പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

മു​ൻ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് കൊ​ച്ചു ക​രോ​ട്ട്, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ മാ​ത്യു ജോ​സ​ഫ് വ​ര​മ്പു​ങ്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ന​ടു​വ​ത്താ​ണി, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ, തൊ​ണ്ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സ​ണ്ണി സി​റി​യ​ക് പൊ​ട്ട​ങ്ക​ൽ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ രാ​ജു ജോ​സ​ഫ്, ബാ​ബു, നൂ​റു​ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

കേ​ളി സി​ൽ​വ​ർ ജൂ​ബി​ലി: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്: 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി "സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ' പ്ര​കാ​ശ​നം ചെ​യ്തു. ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

2000ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ റി​യാ​ദി​ൽ ഒ​രു​കൂ​ട്ടം പു​രോ​ഗ​മ​ന ആ​ശ​യ​ക്ക​രാ​യ ചെ​റു​പ്പ​ക്കാ​ർ ഒ​ത്തു​കൂ​ടി മ​ല​യാ​ളി​ക​ളാ​യ സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​ങ്ങാ​വു​ന്ന ഒ​രു സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ൽ​കു​വാ​ൻ തീ​രു​മാ​നം എ​ടു​ക്കു​ക​യും 2001 ജ​നു​വ​രി ഒ​ന്നി​ന് റി​യാ​ദ് കേ​ന്ദ്ര​മാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​ക്ക് രൂ​പം ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തിന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി ഒ​ട്ട​ന​വ​ധി പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ക​യും വി​ര​ഹ​ത്തി​ന്‍റെ വി​ര​സ​ത​ക​ൾ മാ​റ്റി അ​പ​ര​ന് കൈ​താ​ങ്ങാ​വു​ന്ന ഒ​രു സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ൽ​കി എ​ന്നും പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സാ​ദി​ഖ് പ​റ​ഞ്ഞു.

ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​.പി​.എം. സാ​ദി​ഖും പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ലും ചേ​ർ​ന്ന് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്കാ​ണ് സം​ഘ​ട​ന രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സം​ഘാ​ട​ക സ​മി​തി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ജി​ൻ കൂ​വ​ള്ളൂ​രാ​ണ് ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത​ത്. കേ​ളി ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട് ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​ക​ര​ൻ ക​ണ്ട​ന്തോ​ർ, ഷ​മീ​ർ കു​ന്നു​മ്മ​ൽ, ഫി​റോ​ഷ് ത​യ്യി​ൽ, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, കേ​ളി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ, ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ര​ജീ​ഷ് പി​ണ​റാ​യി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ സു​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും ചെ​യ​ർ​മാ​ൻ ഷാ​ജി റ​സാ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up